കൈത്തിരി കുട്ടികളുടെ രചനകളാണ്. മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂര്‍ ഗവണ്മെന്റ് സ്പെഷ്യല്‍ എല്‍ .പി. സ്കൂളിലെ കുട്ടികള്‍ .ഒപ്പം സ്കൂളിലെ വിശേഷങ്ങളും എവിടെ വായിക്കാം
Thursday, December 30, 2010
Tuesday, November 16, 2010
കുട്ടികളുടെ മാസിക
ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന
കുട്ടികളുടെ മാസികകള്‍ക്ക്
കൈത്തിരി
എന്നാണ് പേരിടുക .
മാസിക രൂപത്തിലും
ഇന്‍ ലാന്‍ഡ് രൂപത്തിലും
കുട്ടികളുടെ സര്‍ഗ്ഗ രചനകള്‍
ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
കമാനം ഒരുങ്ങി
സ്കൂളിന്റെ മുന്‍പില്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച കമാനം പൂര്‍ത്തിയായി .കുമ്പഴ - വെട്ടൂര്‍ -കോന്നി റോഡിന്റെ സമീപം സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം ഓതിനില്‍ക്കുന്ന കമാനം നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി രൂപപ്പെട്ടതാണ്
വായനക്കായി പുതിയ മുന്നേറ്റങ്ങള്‍
സ്കൂളിലെ വായനാ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു .
കുട്ടികള്‍ക്ക് സൌകര്യ പ്രധമായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍
പുസ്തകകൂട്ടു തയ്യാറായി .ഓരോ പാഠ ങ്ങളുമായി ബന്ദപ്പെട്ട പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സൌകര്യമാണിത് .
കുട്ടികള്‍ക്ക് സൌകര്യ പ്രധമായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍
പുസ്തകകൂട്ടു തയ്യാറായി .ഓരോ പാഠ ങ്ങളുമായി ബന്ദപ്പെട്ട പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സൌകര്യമാണിത് .
Saturday, November 13, 2010
വായനക്കായി
പാഠപുസ്തകങ്ങള്‍ക്ക് അപ്പുറ ത്തേക്ക് കുഞ്ഞുങ്ങളുടെ വായന വളരേണ്ടതുണ്ട് ;ഇതിനായി സ്കൂള്‍ ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .എല്ലാ കുട്ടികളും കുറഞ്ഞത് ഇരുപതു പുസ്തകങ്ങള്‍ വായിക്കുന്നതിനു ആവശ്യമായ പ്രവര്‍ത്തനം എല്ലാ ക്ലാസ്സിലും ആരംഭിച്ചു.പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തി പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സ്കൂള്‍ ലൈബ്രറി ഇതിനായി ക്രമീകരിക്കുന്നതിനും ഇതിനകം കഴിഞ്ഞു.
പഞ്ചായത്ത് മെമ്പറുടെ ആദ്യ പൊതു പരിപാടി
പഞ്ചായത്ത് മെമ്പറുടെ ആദ്യ പൊതു പരിപാടി ഞങ്ങളുടെ സ്കൂളിലെ രക്ഷിതാക്കളുടെ യോഗമായിരുന്നു. യോഗം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് മലയാലപുഴ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ഷീലാ കുമാരി പ്രസംഗിച്ചു .ബി ആര്‍ സി ട്രയിനെര്‍ എസ് രാജേഷ് ടേം മുല്യ നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ പരിചയ പ്പെടുത്തി ക്ലാസ്സെടുത്തു .സ്കൂള്‍ പ്രഥമ അദ്ധ്യാപിക പൊന്നമ്മ ടീച്ചര്‍ സ്കൂളില്‍ തുടര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു .പി ടി എ പ്രസിഡന്റ് ജയശ്രീ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി .
സമഗ്രത
സമഗ്രത കുട്ടികളെ സമഗ്രമായി വിലയിരുത്തുന്നതിന് വേണ്ടി സ്കൂള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനപരിപാടിയാണ്. എല്ലാ കുട്ടികളെയും മികച്ച പഠന നേട്ടത്തിനു ഉടമകളാക്കുക എന്നതാണ് ലക്‌ഷ്യം .ഇതിനു വേണ്ടി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കും. പഠനത്തില്‍ മികച്ച നില കൈവരിക്കാത്ത കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക പ്രവര്‍ത്തന പരിപാടി .കുട്ടികളുടെ പഠന നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഓരോ കുട്ടിക്കും 'സമഗ്രത' എന്നപേരില്‍ ഒരു ബുക്ക് സ്കൂള്‍ തയ്യാറാക്കിയിട്ടിണ്ട്
Friday, November 5, 2010
പ്രവര്‍ത്തി പരിചയ ശില്പശാല
പ്രവര്‍ത്തി പരിചയ ശില്പശാല
സ്കൂളില്‍ നടന്ന ശില്പശാലക്കു ബി ആര്‍ സി ട്രെയിനെര്‍ മിനി ടീച്ചര്‍ നേതൃത്വം നല്‍കി .
സ്കൂളില്‍ നടന്ന ശില്പശാലക്കു ബി ആര്‍ സി ട്രെയിനെര്‍ മിനി ടീച്ചര്‍ നേതൃത്വം നല്‍കി .
Thursday, October 28, 2010
Subscribe to:
Comments (Atom)



















